മനുഷ്യസങ്കല്‍പത്തിന്റെ മുകളില്‍ അക്രമം നടക്കുന്ന കാലമാണിത് ; എന്‍.എസ് മാധവന്‍

ns-madhavan

കോഴിക്കോട്: മനുഷ്യസങ്കല്‍പത്തിന്റെ മുകളില്‍ അക്രമം നടക്കുന്ന കാലമാണിതെന്ന് പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍.

മനുഷ്യാവസ്ഥയെ കുറിച്ച് എഴുതാനുള്ള എഴുത്തുകാരന്റെ സ്വാതന്ത്ര്യം കവര്‍ന്നു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നടക്കുന്ന ഫെസ്‌ററിവെല്‍ ഓഫ് ഡെമോക്രസി പരിപാടിയുടെ ഭാഗമായുള്ള സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനാധിപത്യത്തിലെ എഴുത്ത്’ എന്നതായിരുന്നു വിഷയം.

ജനങ്ങള്‍ക്കാവശ്യം തങ്ങള്‍ പിന്തുടരുന്ന വ്യവസ്ഥയാണെന്ന് വരുത്തി തീര്‍ക്കുകയാണ്. ഇതിനെതിരെ എഴുത്തുകാര്‍ ജനങ്ങളെ ബോധവാന്മാരാക്കണമെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.

Top