N prasanth replaced ; uv jose appointed as new kozhikode collector

കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്തിനെ മാറ്റി. മന്ത്രിസഭ യോഗത്തിലാണ് പ്രശാന്തിനെ മാറ്റികൊണ്ടുള്ള തീരുമാനമെടുത്തത്.

ടൂറിസം ഡയറക്ടറായിരുന്ന യു.വി ജോസാണ് പുതിയ കലക്ടര്‍. പ്രശാന്തിന് നല്‍കേണ്ട പുതിയ ചുമതല സംബന്ധിച്ച് മന്ത്രിസഭ യോഗത്തില്‍ ധാരണയായിട്ടില്ല.

എംകെ രാഘവന്‍ എംപിയുമായുള്ള എന്‍ പ്രശാന്തിന്റെ തര്‍ക്കങ്ങള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കലക്ടറുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെ സംബന്ധിച്ചും ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചെന്നായിരുന്നു പ്രശാന്തിനെതിരെ ഏറ്റവും അവസാനം ഉയര്‍ന്ന വിവാദം.

Top