n narayanan nair on law academy issue

തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനുപിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് ലോ അക്കാദമി ലോ കോളജ് ഡയറക്ടര്‍ എന്‍.നാരായണന്‍നായര്‍.

സമരം ശക്തമായതോടെ മറ്റ് സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തീര്‍ന്നു. ലോ അക്കാദമിയുടെ ഭൂമി അളക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ സി.പി.ഐക്കാരാണെന്നും നാരായണന്‍നായര്‍ പറഞ്ഞു.

ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചപ്പോള്‍ ഉന്നയിച്ച വിഷയങ്ങളല്ല ഇപ്പോഴുള്ളത്, പ്രിന്‍സിപ്പലിനെ മാറ്റണമെന്ന ആവശ്യംപോലും സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ലോ അക്കാദമി സമരം ശക്തമായതിനുശേഷം മറ്റ് സ്വാശ്രയകോളജുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തമസ്‌കരിക്കപ്പെട്ടു. സമരം മറ്റ് ലോകോളജുകള്‍ക്കും ഗുണമായെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കഴമ്പില്ല. നടരാജന്‍ പിള്ളയുടെ കുടുംബത്തെ ചിലര്‍ ഇളക്കിവിടുന്നതാണ്. ആവശ്യമായ രേഖകള്‍ കൈവശമുണ്ട്. ലോ അക്കാദമി ഭൂമിയിലുള്ള ഇതര കെട്ടിടങ്ങള്‍ കാന്റീനും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുമാണ്. പ്രശ്‌നപരിഹാരത്തിന് താന്‍ വി.എം.സുധീരനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അനുമതി നിഷേധിച്ചെന്നും നാരായണന്‍ നായര്‍ പറയുന്നു.

Top