N. Korea’s latest submarine-launched ballistic missile test

സീയുള്‍: ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ദക്ഷിണ കൊറിയയില്‍ മിസൈല്‍ പ്രതിരോധ സങ്കേതം സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്കിടെയാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.

മുങ്ങിക്കപ്പലില്‍ നിന്ന് ബാലസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടായിരുന്നു ഇത്തവണത്തെ പരീക്ഷണമെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം സിയൂളില്‍ അറിയിച്ചു.

വടക്കുകിഴക്കന്‍ തുറമുഖമായ സിന്‍പ്പോയ്ക്കു സമീപം പ്രാദേശിക സമയം രാവിലെ 11.30നായിരുന്നു മിസൈല്‍ പരീക്ഷണം. അതേസമയം, പരീക്ഷണം വിജയകരമായിരുന്നോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.

നേരത്തെ ഏപ്രില്‍ 23 ന് ഉത്തരകൊറിയ എസ്എല്‍ബിഎം പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലും സിയൂളിലും ആക്രമണം നടത്താനുള്ള ശേഷി ഉത്തരകൊറിയ കൈവരിച്ചുകഴിഞ്ഞെന്ന് പ്രസിഡന്റ് കിം ജോംഗ് ഉന്‍ പറഞ്ഞിരുന്നു.

Top