സിറിയയിലെ രാസായുധ നിർമ്മാണം ; ഉത്തരകൊറിയ സഹായം നൽകുന്നുവെന്ന് റിപ്പോർട്ട്

North Korea

ഡമാസ്കസ് : സിറിയയിലെ രാസായുധ നിർമ്മാണത്തിന് ഉത്തരകൊറിയ സഹായം നൽകുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയിലെ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. രാസായുധ നിർമ്മാണത്തിന് ആവശ്യമായ ഉപകരണങ്ങളും മറ്റു സാധനങ്ങളും ഉത്തരകൊറിയ നൽകുന്നുണ്ടെന്നാണ് കണ്ടെത്തൽ.

ആസിഡ് പ്രതിരോധ ടൈലുകൾ, വാൽവുകൾ, പൈപ്പുകൾ തുടങ്ങിയവയാണ് ഉത്തരകൊറിയ സിറിയയ്ക്ക് കൈമാറുന്നതെന്നാണ് വിവരം.

സിറിയൻ ആയുധ നിർമാണവും ഇതിനുള്ള ഭൗതിക സാഹചര്യങ്ങളും ഉത്തരകൊറിയൻ മിസൈൽ വിദഗ്ധൻ പരിശോധിച്ചെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Top