എംപി എന്‍.കെ പ്രേമചന്ദ്രന്റെ മകന്‍ വിവാഹിതനായി; ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി

കൊല്ലം: കൊല്ലം എംപിയും ആര്‍എസ്പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രന്റെ മകന്‍ വിവാഹിതനായി. വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി നവദമ്പതികള്‍ക്ക് വിവാഹ ആശംസയും നേര്‍ന്നു.

എന്‍ കെ പ്രേമചന്ദ്രന്റെ മകന്‍ കാര്‍ത്തിക്കിനെയും നവവധു കാവ്യയെയുമാണ് കൊല്ലത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എത്തി ആശംസകള്‍ നേര്‍ന്നത്.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ മേഴ്സികുട്ടിയമ്മ, കെ.രാജു, തിലോത്തമന്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Top