കൊല്ലം: പാലാ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി ചോദിച്ചു വാങ്ങിയതാണെന്ന് വിമര്‍ശിച്ച് ആര്‍എസ്പി നേതാവും എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ രംഗത്ത്.
യുഡിഎഫിന്റെ സംഘടനാദൗര്‍ബല്യം തിരിച്ചടിയാണെന്നും ഈ തോല്‍വിയെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാലായില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2937 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പന്‍ വീഴ്ത്തിയത്.