അനാവശ്യ നിയന്ത്രണങ്ങളാണ് ഭക്തരുടെ വരവ് ഗണ്യമായി കുറയാന്‍ കാരണമായതെന്ന് എന്‍.ജയരാജ്

തിരുവനന്തപുരം: ശബരിമലയില്‍ നാമജപം നടത്തുന്നവരെ സെക്രട്ടറിയേറ്റ് നടയിലെ സമരക്കാരെ നേരിടുന്നത് പോലെയാണ് പൊലീസ് നേരിടുന്നതെന്ന് പ്രതിപക്ഷ എംഎല്‍എ ഡോ.എന്‍.ജയരാജ്. ഇത്തരം അനാവശ്യ നിയന്ത്രണങ്ങളാണ് ഇത്തവണ ഭക്തരുടെ വരവ് ഗണ്യമായി കുറയാന്‍ കാരണമായതെന്നും ജയരാജ് പറഞ്ഞു.

ശബരിമലയില്‍ എല്ലാക്കാലത്തും നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊക്കെ ആവശ്യത്തിന് മാത്രമായിരുന്നു. ഇപ്പോള്‍ ഇത് അതിരുകള്‍ ലംഘിച്ചുവെന്നും ജയരാജ് കുറ്റപ്പെടുത്തി. ശബരിമല വിഷയത്തില്‍ വിശ്വാസത്തിന്റെ പേറ്റന്റ് തങ്ങള്‍ക്കാണെന്ന് ബിജെപി കരുതുന്നതെന്നും ഇത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

പമ്പയിലെയും പരിസര പ്രദേശങ്ങളിലെയും പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ പരാജയമാണെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇതിന് തുല്യ ഉത്തരവാദികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top