എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം പ്രധാനമന്ത്രി പാലക്കാട്; റോഡ് ഷോ ആരംഭിച്ചു

പാലക്കാട്: എന്‍.ഡി.എ. സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട്. മേഴ്സി കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രി 10.45 ഓടെ കോട്ടമൈതാനത്തുനിന്ന് റോഡ്ഷോ ആരംഭിച്ചു. സുല്‍ത്താന്‍പേട്ടവഴി ഹെഡ്പോസ്റ്റോഫീസുവരെയാണ് റോഡ്ഷോ.

പാലക്കാട് ലോക്സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനുപുറമേ പൊന്നാനി മണ്ഡലം സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്‌മണ്യന്‍, മലപ്പുറം സ്ഥാനാര്‍ഥി അബ്ദുള്‍ സലാം എന്നിവരും പ്രധാനമന്ത്രിക്കൊപ്പം പങ്കെടുക്കും. ബി.ജെ.പി. സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി 12 മണിവരെ പട്ടണത്തില്‍ ഗതാഗതനിയന്ത്രണമുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നായി 50,000 പ്രവര്‍ത്തകര്‍ പരിപാടിക്കെത്തുമെന്ന് ബി.ജെ.പി. നേതൃത്വം അവകാശപ്പെട്ടു.

Top