ഇടുക്കി ഡാം നിര്‍മ്മാണ സംഘ അംഗവും മുന്‍ കെഎസ്ഇബി ചെയര്‍മാനുമായ എന്‍.ഭൂതലിംഗം അന്തരിച്ചു

തിരുവനന്തപുരം: കെഎസ്ഇബി മുന്‍ ചെയര്‍മാനും ഇടുക്കി ഡാം നിര്‍മ്മിച്ച സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായിരുന്ന എന്‍ ഭൂതലിംഗം അന്തരിച്ചു. 86 വയസായിരുന്നു.

വൈദ്യുതി വകുപ്പില്‍ 1953ല്‍ ജൂനിയര്‍ എഞ്ചിനീയര്‍ ആയി നിയമിതനായ ഭൂതലിംഗം 1987-88 കാലഘട്ടത്തിലാണ് കെഎസ്ഇബി ചെയര്‍മാനായി സേവനം അനുഷ്ടിച്ചത്.പെരിങ്ങല്‍ക്കുത്ത് അണക്കെട്ട്, പൊന്മുടി ഡാം, നേര്യമംഗലം പവര്‍ഹൗസ് ഡിസൈന്‍, കലാര്‍കുട്ടി ഡാം, ആനയിറങ്കല്‍ ഡാം മൂഴിയാര്‍ പവര്‍ഹൗസിന്റെ നവീകരണം എന്നീ പ്രവര്‍ത്തനങ്ങളും ഭൂതലിംഗത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു.

ഭാര്യ: അന്നപൂര്‍ണി(സരോജ), മക്കള്‍: ഗോമതി നാരായണന്‍(ഉഷ), രമ ആനന്ദ്, രാധാ സുബ്രമണ്യം. മരുമക്കള്‍: സിവി നാരായണന്‍, ആനന്ദ് ശിവന്‍, രമേഷ് സുബ്രമണ്യം. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കരമന ബ്രഹ്മസമൂഹം ശ്മശാനത്തില്‍ നടത്തും.

Top