മലയാള സിനിമയിൽ ഇടതുപക്ഷ വിരുദ്ധത സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന് എൻ. അരുൺ

സംസ്ഥാന സർക്കാരിനെ ഇകഴ്ത്തി കാണിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ നടത്തിയ പ്രസംഗം മാത്രമാണ് നടൻ ജയസൂര്യയുടേതെന്ന് എ. ഐ. വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷ ഗവൺമെന്റുകളാണ് എല്ലാകാലത്തും കർഷകരെയും കർഷക തൊഴിലാളികളെയും ചേർത്ത് പിടിച്ചിട്ടുള്ളതെന്ന് ആർക്കും മനസ്സിലാകും. ‘ഇന്ത്യ’ മുന്നണി ഒന്നിച്ച് നിന്നാൽ രാജ്യത്ത് ബിജെപിക്ക് 100 സീറ്റുകൾ പോലും ലഭിക്കില്ലെന്നും കണക്കുകൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. മലയാള സിനിമയിൽ ഇടതുപക്ഷ വിരുദ്ധത സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമം കുറച്ച് നാളുകളായി നടന്ന് വരികയാണെന്ന് ചലച്ചിത്ര സംവിധായകൻ കൂടിയായ അരുൺ ആരോപിച്ചു. (പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക )

Top