എന്‍.അനിരുദ്ധനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

കൊല്ലം: എന്‍ അനിരുദ്ധനെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. അനിരുദ്ധന് പകരം ജില്ലയില്‍ നിന്നുള്ള എംഎല്‍എ മുല്ലപ്പള്ളി രത്‌നാകരന് ജില്ലാ സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കി. സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് അനിരുദ്ധനെ മാറ്റിയത്.

അനിരുദ്ധനെ മാറ്റുന്ന കാര്യത്തില്‍ നേരത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യമുന്നയിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ സ്ഥാനം മാറ്റാതിരുന്നത് വിഭാഗീയതയുടെ ഭാഗമാണെന്ന് സംഘടനയ്ക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. അതോടെയാണ് അനിരുദ്ധനെ മാറ്റി മറ്റൊരാളെ ജില്ലാ സെക്രട്ടറിയാക്കാന്‍ സിപിഐ സംസ്ഥാന കൗണ്‍സിലും നിര്‍ദേശിച്ചത്.

Top