mysue rape attempt to germen women

rape

മൈസുരു: മൈസുരുവില്‍ ജര്‍മന്‍ വനിതക്കുനേരെ അജ്ഞാതരുടെ മാനഭംഗശ്രമം. തിങ്കളാഴ്ച വൈകിട്ട് ചാമുണ്ഡി ഹില്‍സിനു സമീപമാണ് വനിതയുടെ നേര്‍ക്ക് ആക്രമണമുണ്ടായത്.

ചാമുണ്ഡി ഹില്‍സില്‍ സൂര്യാസ്തമയം വീക്ഷിച്ച് ഏഴു മണിയോടെ ഇവിടെനിന്നു മടങ്ങുംവഴി അജ്ഞാതന്‍ ഇവരുടെ ബാഗും മൊബൈല്‍ ഫോണും മോഷ്ടിക്കാന്‍ ശ്രമിച്ചു.

മോഷണശ്രമം എതിര്‍ത്തപ്പോള്‍ അക്രമി ഇവരെ അപമാനിക്കാനും ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ ബഹളംകൂട്ടിയതിനെ തുടര്‍ന്ന് ആളുകള്‍ അടുത്തുകൂടിയതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആയിരക്കണക്കിനു വിദേശികളാണ് ഓരോമാസവും വിനോദ സഞ്ചാരികളായി മൈസുരുവിലെത്തുന്നത്. കഴിഞ്ഞമാസം ഡല്‍ഹിയിലെ ഹൗസ്ഖാസില്‍ ജര്‍മന്‍ യുവതിയെ വീട്ടുടമ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Top