നിഗൂഢത നിറഞ്ഞ ചിരി; ഞെട്ടിക്കുന്ന ഗെറ്റപ്പില്‍ മമ്മൂട്ടി

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ്രമയുഗം’. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു . മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പാതി മുഖമായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍. ഇപ്പോള്‍ ഇതാ അതിന്റെ പൂര്‍ണ രൂപം മമ്മൂട്ടി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്.

കാണുന്നവരുടെ കണ്ണില്‍ ഭയം ഉളവാക്കുന്ന തരത്തിലുള്ള ചിരിയും നോട്ടവുമായി നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നതെന്നാണ് വിവരം. ഹൊറര്‍ ചിത്രമായ ഭ്രമയുഗത്തില്‍ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി എത്തുക എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി മന്ത്രവാദിയല്ല.

രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്കു മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: ഷഫീക്ക് മുഹമ്മദ് അലി. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.

Top