‘പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത’; മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത. കല്യാണിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ 20നാണ് പൊലീസ് സേനയിലെ ഏറ്റവും മിടുക്കിയായ നായയായി അറിയപ്പെടുന്ന കല്യാണി ചത്തത്. വയര്‍ അസാധാരണമായി വീര്‍ത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

നായയുടെ വയറ്റില്‍ എങ്ങനെയാണ് വിഷമെത്തിയത് എന്ന് പൊലീസ് അന്വേഷിക്കും. ഭക്ഷണത്തിന്റെ എന്തെങ്കിലും കുഴപ്പം കൊണ്ടാണോ അല്ലെങ്കില്‍ മറ്റ് ദുരുഹതയുണ്ടോ എന്നെല്ലാം പൊലീസ് വിശദമായി അന്വേഷിക്കും.

Top