മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സൈക്കോ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സൈക്കോ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തുപ്പറിവാലനു ശേഷമാണ് മിഷ്‌കിന്‍ ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, അദിഥിറാവു ഹൈദരി, നിത്യ മേനോന്‍, റാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംഗീതം നല്‍കുന്നത് ഇളയരാജയാണ്. തിരക്കഥയും മിഷ്‌കിന്‍ തന്നെയാണ് നിർവ്വഹിക്കുന്നത്. ചിത്രം ജനുവരി 24ന് തിയറ്ററുകളിലെത്തുന്നതായിരിക്കും.

Top