വിശാലിന്റെ ‘തുപ്പരിവാളന്‍’ : രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു !

സംവിധായകന്‍ മിഷ്‌കിന്‍ ഒരുക്കിയ ആക്ഷന്‍ സസ്‌പെന്‍സ് സിനിമ ‘തുപ്പരിവാളന്റെ’ രണ്ടാം ഭാഗത്തിന്റെ ലൊക്കേഷന്‍ ലണ്ടനിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ആദ്യഭാഗം വലിയ തോതില്‍ പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ഷെര്‍ലോക് ഹോംസ് കഥാപാത്രങ്ങളോട് സാമ്യമുള്ളവയായിരുന്നു ചിത്രത്തിലെ വിശാലിന്റെ ‘കനിയന്‍ പൂഗുണ്ട്രന്‍’ എന്ന കഥാപാത്രം.പ്രൈവറ്റ് ഡിറ്റക്ടീവിന്റെ അന്വേഷണങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് സംവിധായകനെന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വാര്‍ത്തകളും വന്നിരുന്നു. മിഷ്‌കിന്‍ കഴിഞ്ഞ ദിവസം ലണ്ടനിലെത്തി ഷെര്‍ലക്ക് ഹോംസ് മ്യൂസിയം സന്ദര്‍ശിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യഭാഗം നിര്‍മ്മിച്ച വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുകയെന്നാണ് സൂചന.

വിശാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം കൂടിയായിരുന്നു തുപ്പരിവാളന്‍. പ്രസന്ന, അനു ഇമ്മാനുവല്‍, ആന്‍ഡ്രിയ, ഭാഗ്യരാജ് തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉദയനിഥി സ്ററാലിന്‍, നിത്യ മേനോന്‍, അതിഥി റാവു ഹൈദരി തുടങ്ങിയവര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top