Mysore lab submits report on Maggi noodles to SC

ന്യൂഡല്‍ഹി: മാഗി നൂഡില്‍സില്‍ ലെഡിന്റെ അളവ് അനുവദനീയമായ അളവില്‍ മാത്രമേ ഉള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് മൈസൂര്‍ ലാബില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. നിലവില്‍ പുറത്തിറങ്ങുന്ന മാഗി നൂഡില്‍സില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ചേര്‍ക്കുന്നില്ലെന്നും ഭക്ഷ്യമന്ത്രാലയം നടത്തിയ പരിശോധന ശരിവെക്കുന്നുവെന്നും നെസ്‌ലേയും കോടതിയെ അറിയിച്ചു. കേസ് ജൂലൈ 19 ന് വീണ്ടും പരിഗണിക്കും.

Top