മൈസൂരില്‍ വാഹനാപകടം; മലയാളി ദമ്പതികള്‍ മരിച്ചു

മൈസൂരു: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. മൈസൂരുവിലെ ബിലിക്കെരെയിലാണ് അപകടം. കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശി മാത്യു, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകന്‍ ജില്‍സണെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

Top