ആകർഷകമായ ഓഫറുകളുമായി മൈജി

പ്രമുഖ ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജിയുടെ 82 ആമത് ഷോറൂം എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വമ്പന്‍ ഓഫറുകളാണ് മൈജി ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ഓഫറായി മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഓരോ 10,000 രൂപക്കും 1000 രൂപ കാഷ്ബാക്ക് ലഭിക്കും. ഒപ്പം വമ്പിച്ച വിലക്കുറവും ഡിസ്‌ക്കൗണ്ട് ഓഫറുകളുമായി വേറൊരു റേഞ്ച് ക്രിസ്മസ് – ന്യൂ ഇയര്‍ ഫെസ്റ്റും മൈജിയില്‍ ഇതോടൊപ്പം ആരംഭിക്കും.മൊബൈല്‍ ഫോണുകള്‍ക്ക് വിലക്കുറവും ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

കൂടാതെ ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4,498 രൂപ വിലയുള്ള സ്മാര്‍ട്ട് വാച്ചും എംഐ ബഡ്‌സും സൗജന്യമായി നേടാം. പ്രമുഖ ഫിനാന്‍സ് കമ്പനികള്‍ വഴി അതിവേഗ ലോണ്‍ സൗകര്യവും ഒപ്പം 10 ശതമാനം വരെ കാഷ്ബാക്ക്, ഇഎംഐ കാഷ്ബാക്ക് സ്‌കീമുകള്‍ ഒരുക്കിയിട്ടുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ സൗകര്യം വഴി അതിവേഗം ലോണ്‍, എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

Top