മൈജി ഷോറൂമുകള്‍ ഞായറാഴ്ചകളില്‍ തുറന്നുപ്രവര്‍ത്തിക്കും

തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട മൈജി ഷോറൂമുകള്‍ ഞായറാഴ്ചകളില്‍ തുറന്നുപ്രവര്‍ത്തിക്കും. ഞായറാഴ്ചകളില്‍ മൊബൈല്‍ ഫോണ്‍ ഷോറൂമുകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നുള്ള സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണിത്.

വില്‍പനയും സര്‍വീസും മറ്റു അനുബന്ധ സേവനങ്ങളും മൈജി ഷോറൂമുകളില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം.

സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഷോറൂം തുറക്കുന്നതെന്ന് മൈജി മാനേജ്‌മെന്റ് വ്യക്തമാക്കി.

കൊവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഷോറൂമുകളില്‍ കൈ കഴുകുവാന്‍ സാനിറ്റൈസറും വെള്ളവും സോപ്പും അടക്കമുളള സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുമുണ്ട്.

മൈജി ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റ് വഴി ഷോപ് ചെയ്യുന്നവര്‍ക്ക് സൗജന്യ ഹോം ഡെലിവറിയും ലഭ്യമാകും.

Top