116 പേരുമായി മ്യാന്‍മറിന്റെ സൈനിക വിമാനം കാണാതായി

റങ്കൂണ്‍: 116 പേരുമായി പോയ മ്യാന്‍മറിന്റെ സൈനിക വിമാനം കാണാതായി.തെക്കന്‍ നഗരമായ മയേകിനും തലസ്ഥാനമായ റങ്കൂണിനും ഇടയില്‍ വച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും കാണാതാവുകയും ചെയ്തത്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35ഓടെയാണ് ദവേയ് പട്ടണത്തില്‍ നിന്ന് 20 മൈല്‍ അകലെവച്ച് വിമാനത്തിന് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു.

വിമാനം കണ്ടെത്താന്‍ കപ്പലുകളും മറ്റ് യുദ്ധവിമാനങ്ങളും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ കടലിടുക്ക് കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. 105 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Top