മ്യാൻമറിൽ കാച്ചിൻ പൗരന്മാരെ കൊലപ്പെടുത്തിയ പട്ടാളക്കാർക്ക് പത്ത് വർഷം തടവ്

jail

ബാങ്കോക്ക് : മ്യാൻമറിൽ കാച്ചിന്‍ സമൂഹത്തിലെ മൂന്ന് പൗരന്മാരെ കൊലപ്പെടുത്തിയ ആറ് പട്ടാളക്കാർക്ക് പത്ത് വർഷം തടവ്. മ്യാൻമർ പൊലീസാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

പട്ടാളം സെപ്തംബറിലാണ് കാച്ചിൻ പൗരന്മാരെ കൊലപ്പെടുത്തിയത്. കാച്ചിലെ അഭയാർത്ഥി ക്യാമ്പിലേക്ക് മടങ്ങുകയായിരുന്ന മൂവരെയും സൈന്യം തടഞ്ഞുവെയ്ക്കുകയായിരുന്നു. പിന്നിട് ഇവരുടെ മൃതദേഹങ്ങൾ അധികം ആഴമില്ലാത്ത കുഴിമാടത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Top