മ്യാന്മറിൽ സ്കൂളുകൾ തുറന്നു ; വിദ്യാർത്ഥികളും അദ്ധ്യാപകരും എത്തിയില്ല

നായ്‌പിഡോ : സൈനിക ഭരണത്തെ തുടർന്ന് മ്യാൻമറിലെ സാമൂഹ്യ അന്തരീക്ഷം അപകടകരമായിരിക്കുകയാണ്. മ്യാന്മർ ജനതയ്ക്ക് സമാധാനം നഷ്‌ടപ്പെട്ടിട്ട് നാളുകളേറെയായി. സ്‌കൂൾ തുറക്കേണ്ട സമയമായിട്ടും നഗരങ്ങളിലും ഗ്രാമീണ മേഖലയിലും വിദ്യാർത്ഥികൾ എത്താത്തതും അദ്ധ്യാപകർ സമരം നടത്തുന്നതും വെല്ലുവിളിയാവുകയാണ്.

പട്ടാള ഭരണത്തിനെതിരെ സമരം നടത്തിയെന്നാരോപിച്ച് ഒരു ലക്ഷത്തിലധികം അദ്ധ്യാപകരെ സൈനിക ഭരണകൂടം പിരിച്ചുവിട്ടതോടെയാണ് ഭൂരിപക്ഷം അദ്ധ്യാപകരും സമരരംഗത്തിറങ്ങിയത്.

മികച്ച സ്‌ക്കൂളുകളിൽ പോലും കുട്ടികളുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെടുന്നത്. മികച്ച അദ്ധ്യാപകരുടെ അഭാവം രക്ഷിതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. അഞ്ഞൂറിലേറെ പേരെ കൊന്നുതള്ളിയ ജുന്റാ സൈനിക ഭരണകൂടം പ്രതിപക്ഷ നേതാക്കളെ എല്ലാവരേയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

Top