കൂട്ടക്കൊലയില്‍ രക്ഷപ്പെട്ടു; റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വെല്ലുവിളിയായി മണ്‍സുണ്‍

rohingya4

ബംഗ്ലാദേശ്: മ്യാന്‍മര്‍ സായുധ സൈനീകരുടെ അടിച്ചമര്‍ത്തലും ക്രൂരപീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശില്‍ എത്തിയപ്പോള്‍ ചെറിയൊരു ആശ്വാസമായിരുന്നു റോഹിങ്ക്യകള്‍ക്ക്. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി വരാന്‍ പോകുന്ന മണ്‍സൂണ്‍ കാലമാണ്. താല്‍ക്കാലികമായി കെട്ടിയ ചെറിയ കൂരകളിലാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. മുളകള്‍കൊണ്ടും പ്ലാസ്റ്റിക് കൊണ്ടും മേഞ്ഞ ചെറിയ കൂരകള്‍. നല്ല കാറ്റോ, കനത്ത മഴയോ വന്നാല്‍ എല്ലാം തകരാന്‍ ഒരു നിമിഷം മാത്രം മതി.

rohingya8

ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാപ് സ്ഥതി ചെയ്യുന്നത് ഒരു മലയോര പ്രദേശത്താണ്. അവിടെ അടിസ്ഥാന സൗകര്യങ്ങളോ, ഡോക്ടര്‍മാരുടെ സേവനമോ ലഭ്യമല്ല. പലപ്പോഴുമുണ്ടാകുന്ന ചെറിയ ഭൂചലനങ്ങളും അഭയാര്‍ഥികള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്. അടുത്തിയിടെ പ്രദേശത്ത് ഉണ്ടായ ഭൂചലനത്തില്‍ രണ്ടു കുട്ടികളുടെ ജീവന്‍ നഷ്ടമായെന്ന് അഭയാര്‍ഥികള്‍ വ്യക്തമാക്കുന്നു. ഇടയ്ക്കിടെ രൂപപ്പെടുന്ന ചുഴലിക്കാറ്റും അഭയാര്‍ഥികളെ ഏറെ വലച്ചിട്ടുണ്ട്. ചുഴലിക്കാറ്റില്‍ 70 ശതമാനത്തോളം വീടുകള്‍ നശിച്ചതായി അഭയാര്‍ഥികള്‍ പറയുന്നു.
rohingya9

ഏകദേശം 7,00000 റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ കെടും ക്രൂരതയില്‍ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശില്‍ എത്തിയത്. അഭയാര്‍ഥികളുടെ പുനരധിവാസ കാര്യത്തില്‍ ഇപ്പോഴും മ്യാന്‍മര്‍ ഭരണാധികാരി ഓങ് സാന്‍ സൂചി മൗനത്തില്‍ തന്നെയാണ്. നേരത്തെ അഭയാര്‍ഥികളെ ഘട്ടം ഘട്ടമായി പുനരധിവസിപ്പിക്കുമെന്ന് ബംഗ്ലാദേശുമായി കരാറില്‍ ഒപ്പുവച്ചിരുന്നുവെങ്കിലും റോഹിങ്ക്യകളുടെ പുനരധിവാസം ഇപ്പോഴും അകലെ തന്നെയാണ്.

rohingya

ഐക്യരാഷ്ട്ര സംഘടന സൂചിപ്പിച്ച വംശീയ ഉന്‍മൂലനാശനം തന്നെയായിരുന്നു മ്യാന്‍മറിലെ രാഖിനി സംസ്ഥാനത്ത് നടന്നത്. ഏകദേശം 6,700-ഓളം പേരെ സായുധ സൈന്യം കൊലപ്പടുത്തിയിരുന്നു. സ്ത്രീകളേയും കുട്ടികളേയും ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയിരുന്നു. കൊള്ളയും കൊലയും പീഡനവും തുടങ്ങി ക്രൂര പീഡനങ്ങളായിരുന്നു ഒരു ജനത ഏറ്റുവാങ്ങിയത്. സായുധ സേനയുടെ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റോഹിങ്ക്യകള്‍ രാജ്യത്തു നിന്ന് പലായനം ചെയ്യുകയായിരുന്നു. ലോകനേതാക്കള്‍ ഇക്കാര്യത്തില്‍ ഇടപ്പെട്ടിട്ടും സൂകീ വ്യക്തമായ മറുപടി ഇതുവരെ നല്‍കിയിരുന്നില്ല. അതേസമയം റോഹിങ്ക്യകള്‍ക്കായി പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
rohingya3

തുടക്കത്തില്‍ അഭയാര്‍ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ ഒഴുകുന്ന ദ്വീപിലേക്ക് നേവിയുടെ സംരക്ഷണയില്‍ പുനരധിവസിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ബംഗ്ലാദേശ് ഈ തീരുമാനം മാറ്റിയത്. ഏത് നേരവും അപകടാവസ്ഥയിലുള്ള ദ്വീപാണിതെന്ന് അഭയാര്‍ഥികള്‍ തന്നെ വ്യക്തമാക്കുന്നു.

നിലവില്‍ അഭയാര്‍ഥികളുടെ ജീവിതം പരുങ്ങലില്‍ തന്നെയാണ്. മ്യാന്‍മറിലേക്ക് തിരിച്ചു പോകാന്‍ അഭയാര്‍ഥികളും ഭയപ്പെടുന്നുണ്ട്. വീണ്ടും അത്തരം ക്രൂര അനുഭവങ്ങള്‍ നേരിടേണ്ടി വരുമോയെന്നും തിരിച്ചു പോയാല്‍ ജീവന്‍ പോലും തിരിച്ചു കിട്ടുമോയെന്നും അവര്‍ ഭയക്കുന്നു.ക്രൂര പീഡനങ്ങളില്‍ നിന്ന് രക്ഷനേടിയാണ് ഇവര്‍ പലായനം ചെയ്തത്. റോഹിങ്ക്യകളുടെ തിരിച്ചു വരവ് ഐക്യരാഷ്ട്രസംഘനയേയും ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Top