മ്യാന്‍മറില്‍ റോയിട്ടേഴ്‌സിന്റെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

മ്യാന്‍മര്‍: ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ മ്യാന്‍മറില്‍ അറസ്റ്റിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ. ലാ വോണ്‍(32) ,ക്യോ സോയി ഊ (28) എന്നിവര്‍ക്കാണ് ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് ലംഘിച്ച കുറ്റത്തിന് യങ്കോണ്‍ ജില്ലാ ജഡ്ജി തടവു ശിക്ഷ വിധിച്ചത്.

333

റോഹിങ്ക്യന്‍ മുഖ്യമായി താമസിക്കുന്ന ഒരിടത്ത് ഒട്ടേറെ പേരുടെ മൃതദേഹങ്ങള്‍ ഒന്നിച്ചു കുഴിച്ചു മൂടിയതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിടെയാണ് തങ്ങളെ പൊലീസ് കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വാദിച്ചിരുന്നത്‌.

മ്യാന്‍മറിലെ റഖൈന്‍ സ്റ്റേറ്റില്‍ 10 റോഹിങ്ക്യന്‍ മുസ്ലിങ്ങളെ കൊന്നതിന്റെ വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഇരുവരെയും അറസ്റ്റു ചെയ്തത്. നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമ പ്രവര്‍ത്തനത്തിനു നേരെയുള്ള നടപടിയാണിതെന്ന് റോയിട്ടേഴ്സ് ലേഖകര്‍ പറഞ്ഞു.

Top