മ്യാന്മറിൽ സംഘർഷം രൂക്ഷം ; കടുത്ത പ്രതിസന്ധി തുടരുന്നു

നെയ്‌പിഡോ : മ്യാന്മറിൽ പട്ടാള അട്ടിമറിക്കെതിരെ സംഘർഷം രൂക്ഷമായി തുടരുന്നു .സൈനിക അട്ടിമറിയും തുടരുന്ന സംഘര്‍ഷവും മൂലം മ്യാന്‍മര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കറന്‍സിയുടെ മൂല്യത്തില്‍ വന്‍ ഇടിവാണുണ്ടായത്. ആശങ്കയെത്തുടർന്ന് ആളുകൾ ബാങ്കുകളിൽ നിന്ന് സമ്പാദ്യങ്ങൾ പിൻവലിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിച്ചത്.

ജനസാന്ദ്രതയേറിയ നഗരമായ യാങ്കോണിൽ പണം ലഭിക്കുന്നതിന് പുലർച്ചെ ബാങ്കുകൾക്ക് മുന്നിൽ വന്‍ജനക്കൂട്ടമാണ് . ആളുകൾക്ക് പിൻവലിക്കാവുന്ന തുകയ്ക്ക് സൈന്യം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നവർ കരിഞ്ചന്തയിൽ യുഎസ് ഡോളറാക്കി മാറ്റുന്നുവെന്ന് ക്യോഡോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മ്യാൻമറിൽ അക്രമങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ 800ലധികം ആളുകളാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. 4,330 പേർ തടങ്കലിലാണ്

Top