Myanmar opens new parliament session after military rule

ബര്‍മ്മ: 50 വര്‍ഷത്തിന് ശേഷം മ്യാന്‍മാറില്‍ ആദ്യ പാര്‍ലമെന്റ് സമ്മേളനം നടന്നു. 50 വര്‍ഷത്തെ പട്ടാളഭരണത്തിന് അറുതി വരുത്തിയാണ് തെരഞ്ഞെടുത്ത എംപിമാര്‍ പാര്‍ലമെന്റില്‍ എത്തിയത്.

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി തകര്‍പ്പന്‍ വിജയം നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശം സ്വന്തമാക്കിയിരുന്നു.

പാര്‍ലമെന്റിന്റെ ഇരു സഭകളിലുമായി 80 ശതമാനത്തിലധികം സീറ്റുകളും സൂകിയുടെ കക്ഷിക്കാണ്. മാര്‍ച്ചില്‍ പ്രസിഡന്റ് ത്വാന്‍ ഷ്വെിന്‍ അധികാരമൊഴിയുന്നതോടെ പുതിയ പ്രസിഡന്റ് അധികാരത്തിലെത്തും. എന്നാല്‍ ഭരണഘടനയനുസരിച്ച് സൂകിക്ക് പ്രസിഡന്റ് പദം വഹിക്കാന്‍ സാധിക്കില്ല.

ആരായിരിക്കും പുതിയ പ്രസിഡന്റ് എന്നതു സംബന്ധിച്ച് സൂകിയും ഇതുവരെ മനസു തുറന്നിട്ടില്ല. തകര്‍ന്ന സമ്പദ് വ്യവസ്ഥ പുനര്‍നിര്‍മിക്കുന്നതായിരിക്കും പുതിയ സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി.

Top