മ്യാൻമാർ സൈനികത്താവളം കരെൻ ഒളിപ്പോരാളികൾ പിടിച്ചെടുത്തു

myanmar

ബാങ്കോക്ക്: പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാന്മറിൽ സ്ഥിതിഗതികൾ സങ്കീർണമാകുന്നു. തായ്‌ലൻഡ് അതിർത്തിയോട് ചേർന്നുള്ള  സൈനികത്താവളം കരെൻ ഒളിപ്പോരാളികൾ പിടിച്ചെടുത്തു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവമെന്ന് കരെൻ നാഷണൽ യൂണിയൻ വക്താവ് പദോ സോ തോ നീ വ്യക്തമാക്കി.

പിടിച്ചെടുത്ത സൈനിക താവളം തീവച്ച് നശിപ്പിച്ചെന്നാണ് റിപ്പോർട്ട്. സൈന്യവും ഒളിപ്പോരാളികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഏറ്റുമുട്ടലിൽ ഇരു വിഭാഗത്തിലും ആൾനാശം ഉണ്ടായിട്ടില്ല.

ഒളിപ്പോരാളികൾ സൈനിക താവളം ആക്രമിച്ചതിന് പിന്നാലെ കരെൻ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ മ്യാന്മർ സൈന്യം വ്യോമാക്രമണം നടത്തി. ഈ മേഖലയിൽ സൈനികവിന്യാസം വർധിപ്പിച്ചിട്ടുമുണ്ട്. കരെൻ ഒളിപ്പോരാളികളുടെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിനോട് പ്രതികരിക്കാൻ മ്യാന്മറിലെ സൈനിക സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. സൈനിക താവളം ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം തീവച്ച് നശിപ്പിക്കുകയായിരുന്നു.

Top