മ്യാന്‍മര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം

ഐസ്വാള്‍: മിസോറാമില്‍ മ്യാന്‍മര്‍ സൈനിക വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. മിസോറാമിലെ ലെങ്പുയ് ആഭ്യന്തര വിമാനത്താവളത്തിലാണ് സൈനിക വിമാനം അപകടത്തില്‍പെട്ടത്. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ആകെ 14 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മ്യാന്‍മറില്‍ നിന്നുമെത്തിയ സൈനികരെ തിരികെ കൊണ്ടുപോകാനെത്തിയതായിരുന്നു വിമാനം.ഇറങ്ങുന്നതിനിടെയാണ് വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി അപകടം ഉണ്ടായത്.

Top