റോഹിങ്ക്യ വിഷയത്തിൽ ബംഗ്ലാദേശുമായി ചർച്ച നടത്താൻ മ്യാൻമർ ആഗ്രഹിക്കുന്നു ; സൂകി

യാങ്കോൺ: റോഹിങ്ക്യ ജനത നേരിടുന്ന വംശീയ അക്രമണങ്ങൾ സംബന്ധിച്ച വിഷയത്തിൽ ബംഗ്ലാദേശുമായി ചർച്ച നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മ്യാൻമർ ആങ് സാൻ സൂകി.

കഴിഞ്ഞ മൂന്ന് മാസമായി ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിങ്ക്യ മുസ്ലിംകളുടെ സുരക്ഷിതമായ തിരിച്ചുവരവ് സംബന്ധിച്ചാണ് ചർച്ച നടത്തുന്നത്.

മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്ത് റോഹിങ്ക്യകൾക്ക് നേരെ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 6,00,000 റോഹിങ്ക്യൻ അഭയാർത്ഥികൾ ബംഗ്ലാദേശിൽ എത്തിച്ചേർന്നിട്ടുണ്ട്.

മ്യാൻമർ തലസ്ഥാനത്ത് നടക്കുന്ന ഏഷ്യ-യൂറോപ്പ് മീറ്റിങ്ങിലെ (ASEM) മുതിർന്ന ഉദ്യോഗസ്ഥരുടെ കൂടിക്കാഴ്ചയുടെ സമയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആങ് സാൻ സൂകി.

Top