മ്യാന്‍മറിലെ വെള്ളപ്പൊക്കം: 5 പേര്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മ്യാന്‍മര്‍: മ്യാന്‍മറിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 5 പേര്‍ മരിച്ചു. ഏകദേശം 10000 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടതായി സ്ഥീരികരിച്ചെങ്കിലും എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മ്യാന്‍മറിലെ മേക്കോങ്ങ് പ്രദേശമാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. നിരവധിയാളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴ മൂലം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിലും വീടുകള്‍ മുങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അഭയാര്‍ത്ഥികള്‍കള്‍ക്കായി 163 ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇനിയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

എല്ലാ വര്‍ഷവും വെള്ളപ്പൊക്കം മൂലം നിരവധിയാളുകള്‍ മ്യാന്‍മറില്‍ മരിക്കാറുണ്ട്. വെള്ളപ്പൊക്കത്തില്‍ ഏകദേശം 100 പേര്‍ മരിച്ചിട്ടുണ്ട്. 5000 പേരെയെങ്കിലും മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. 2008ലുണ്ടായ മ്യാന്‍മറിലുണ്ടായ ചുഴലിക്കാറ്റില്‍ ഏകദേശം 13800 പേര്‍ മരണപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

Top