രാഖിനിലെ റോഹിങ്ക്യന്‍ മൃതദേഹങ്ങള്‍; വാര്‍ത്തകള്‍ നിരസിച്ച് മ്യാന്‍മര്‍ അധികൃതര്‍

myanmar_rohinkyan

യംഗൂണ്‍: മ്യാന്‍മറിലെ പ്രശ്‌നബാധിത മേഖലയായ രാഖിനില്‍ നിന്ന് അഞ്ച് റോഹിങ്ക്യകളുടെ മൃദേഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത നിരസിച്ച് മ്യാന്‍മര്‍ അധികൃതര്‍ രംഗത്ത്. ന്യൂന പക്ഷമായ രോഹിങ്ക്യകള്‍ക്കെതിരെ സൈനീകര്‍ കഴിഞ്ഞ ആഗസ്റ്റ് 25 ന് റോഹിങ്ക്യകള്‍ക്കെതിരെ പട്ടാളം നടത്തിയ വെടിവെപ്പിലാണ് ഇവര്‍ മരിച്ചതെന്നാണ് കരുതുന്നത്.

ന്യൂനപക്ഷമായ മുസ്ലീങ്ങളായ റോഹിങ്ക്യകള്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ ഭീഷണി നടത്തിയിരുന്നു. കഴിഞ്ഞ ആഗസ്തില്‍ 70,000-ത്തോളം റോഹിങ്ക്യകളാണ് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. മ്യാന്‍മര്‍ സൈന്യവും, അതിര്‍ത്തി കാവല്‍ക്കാരും, പൊലിസും ക്രൂരമായാണ് ഇവരോട് പെരുമാറിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു

രാഖിനില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അറിയില്ലെന്നും എന്നാല്‍ രോഹിങ്ക്യന്‍ വിമതരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നതായി ഗ്രാമവാസികള്‍ അറിയിച്ചു. ആഗസ്ത് 28 ന് നടന്ന ആക്രമണത്തില്‍ 19-തോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നുവെന്നും, ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിരുന്നെന്നും ഗ്രാമവാസികള്‍ അറിയിച്ചു.

അതേസമയം, കൊല്ലപ്പെട്ടത് തന്റെ സുഹൃത്തുക്കളായിരുവെന്നു വ്യക്തമാക്കി നൂര്‍ കാദിര്‍ എന്നൊരാള്‍ രംഗത്തെത്തിയിരുന്നു. വസ്ത്രങ്ങളില്‍ നിന്നാണ് ഇയാള്‍ സുഹൃത്തുക്കളെ തിരിച്ചറിഞ്ഞത്. സോസര്‍ കളിക്കുന്നതിനിടെ തങ്ങള്‍ക്ക് നേരെ സൈന്യം വെടിവെച്ചതാണെന്ന ആരോപണവുമായാണ് നൂര്‍ മുന്നോട്ട് വന്നത്. സൈന്യത്തിന്റെ ആക്രമണത്തില്‍ താന്‍ രക്ഷപ്പെട്ടതാണെന്നും നൂര്‍ വ്യക്തമാക്കിയിരുന്നു.

പാലയനം ചെയ്ത രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ മ്യാന്‍മറിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെപ്പു നടത്തിയതായും സ്ത്രീകളെ ബലാത്സംഗം ചെയ്തതായും രോഹിങ്ക്യനുകള്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. രാഖിനില്‍ നിന്നും കണ്ടെത്തിയെന്നു പറയുന്ന മൃതദേഹങ്ങളുടെ വീഡിയോ രോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടിരുന്നതായി മ്യാന്‍മാര്‍ അധികൃതര്‍ അറിയിച്ചു.

തുടര്‍ന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയ പ്രദേശത്ത് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ രാഖിനിയില്‍ അങ്ങനെയൊന്ന് നടന്നിട്ടില്ലായെന്നു തന്നെയാണ് അധികൃതര്‍ ഇപ്പോഴും ഉറപ്പിച്ചു പറയുന്നത്.

Top