മ്യാന്‍മര്‍ ജനാധിപത്യ പ്രക്ഷോഭത്തെ നേരിടാന്‍ ചൈനീസ് ഡ്രോണുകള്‍

നയ്പിഡൊ : പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന മ്യാന്‍മറില്‍ പ്രക്ഷോഭം നേരിടാന്‍ ചൈനീസ് ഡ്രോണുകളെ രംഗത്തിറക്കിയിരിക്കുകയാണ് സൈന്യം. ബ്രിട്ടീഷ് രഹസ്വാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മ്യാന്‍മറില്‍ ചൈനീസ് സൈനിക ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. താഴ്ന്ന് പറക്കുന്ന ഡ്രോണുകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളും  പുറത്തുവിട്ടു.

ചൈനയുടെ സായുധ ഡ്രോണുകളായ സിഎച്ച്-3എ വിഭാഗത്തില്‍പ്പെട്ടവയാണ് മ്യാന്‍മറില്‍ വിന്യസിച്ചിരിക്കുന്നത്. നിലവില്‍ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങള്‍ക്കും വിവരശേഖരണത്തിനും സൈനിക നടപടികളെ സഹായിക്കാനുമാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. സായുധ ഡ്രോണുകളുടെ സാന്നിധ്യം പ്രക്ഷോഭകരെ മാനസികമായി തളര്‍ത്താന്‍ സൈന്യത്തെ സഹായിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top