മ്യാന്‍മറിലെ മനുഷ്യാവകാശ നിഷേധപരമായ സൈനിക നടപടികള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ

മ്യാന്‍മര്‍; റോഹിങ്ക്യകളെ വംശീയമായി ഉന്മൂലനം ചെയ്യുന്ന മ്യാന്‍മറിലെ സൈനിക നടപടികള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ. മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ സൈനികര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് യു.എന്‍ അറിയിച്ചിരിക്കുന്നത്.

റോഹിങ്ക്യകളെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്, മ്യാന്‍മര്‍ സൈനിക മേധാവികളുടെ മേല്‍ അമേരിക്ക ചുമത്തുന്ന നടപടികള്‍ ശക്തമാക്കണമെന്ന ആവശ്യത്തിന് പുറമെ അന്താരാഷ്ട്ര സമൂഹവും വിഷയത്തില്‍ ഇടപെടണമെന്നും ഐക്യരാഷ്ട്ര സഭ നിരീക്ഷക യാങ്‌ലീ വ്യക്തമാക്കി.

റോഹിങ്ക്യകള്‍ക്കെതിരെയുള്ള സൈനികരുടെ ക്രൂരതക്കെതിരെ നേരത്തെയും താക്കീത് നല്‍കിയിരുന്ന വ്യക്തിയാണ് യുഎന്‍ നിരീക്ഷകയായ യാങ്ലീ. സൈന്യത്തിന്റെ ക്രൂരത കാരണം 35000 റോഹിങ്ക്യകളാണ് മ്യാന്‍മര്‍ വിട്ട് ബംഗ്ലാദേശിലേക്ക് ഇതുവരെ പലായനം ചെയ്തതെന്നാണ് കണക്ക്.

Top