തന്റെ ഔദ്യോഗിക കാലഘട്ടം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു: ടോം ജോസ്

തിരുവനന്തപുരം: തന്റെ ഔദ്യോഗിക കാലഘട്ടം വളരെയധികം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നുവെന്ന് വിരമിച്ച ചീഫ് സെക്രട്ടറി ടോം ജോസ്. പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വാസ് മേത്ത നിയമിതനായ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2018ല്‍ പ്രളയത്തിന്റെ ആരംഭത്തിലാണ് താന്‍ പദവിയിലെത്തിയത്. അതിനു ശേഷം നിപ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായി. പിന്നീട് വീണ്ടും പ്രളയം വന്നു. േശഷം ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഇപ്പോള്‍ കൊറോണ വൈറസ് എന്നിങ്ങനെ രണ്ട് വര്‍ഷത്തിനിടക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

എന്തുതന്നെയായാലും കഴിവിന്റെ പരമാവധി സംസ്ഥാനത്തെ സേവിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും കുറച്ച് നല്ല സിനിമകള്‍ കാണണമെന്നുണ്ടെന്നും ടോം ജോസ് കൂട്ടിച്ചേര്‍ത്തു.

Top