മൈ സ്റ്റോറിയുടെ വേള്‍ഡ് കപ്പ് സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറക്കി

my story

പൃഥ്വിരാജിനെയും പാര്‍വ്വതിയെയും പ്രധാന കഥാപാത്രങ്ങളാക്കി റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി സിനിമയുടെ സ്‌പെഷ്യല്‍ ടീസര്‍ പുറത്തിറക്കി. പൃഥ്വിരാജ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്.

ഫുട്‌ബോളിന്റെ പശ്ചാത്തലത്തിലുള്ള പുതിയ ടീസര്‍ ‘ഫിഫാ ഫീവര്‍’ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

Top