സാന്റാ ക്ലോസായി ദിലീപ്; സുഗീത് ചിത്രം മൈ സാന്റായുടെ ട്രയിലര്‍ പുറത്തിറങ്ങി

ദിലീപ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം മൈ സാന്റായുടെ ട്രയിലര്‍ പുറത്തിറങ്ങി. ചിത്രം സുഗീത് ആണ് സംവിധാനം ചെയ്യുന്നത്. നിഷാദ് കോയ, അജീഷ് ഒ.കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുശ്രീയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, സലീം കുമാര്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നിര്‍മാതാക്കളില്‍ ഒരാളായ നിഷാദ് കോയ തോപ്പില്‍ ജോപ്പന്‍, ശിക്കാരി ശംഭു എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്.

നവാഗതനായ ജെമിന്‍ സിറിയക് കഥയും തിരക്കഥയും സംഭാഷണമൊരുക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റര്‍ടൈമന്റ് എന്ന പുതിയ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് വിദ്യാസാഗറാണ്.

Top