‘എന്റെ രാഷ്ട്രീയവും മതവും നിലപാടുകളും തികച്ചും വ്യക്തിപരം”; മാപ്പുപറഞ്ഞ് ഷാരിസ് മുഹമ്മദ്

കൊച്ചി: എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ മാപ്പുപറഞ്ഞ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. പരാമർശങ്ങളിൽ നിർവ്യാജം ക്ഷമചോദിക്കുന്നുവെന്ന് പറഞ്ഞ ഷാരിസ് തന്റെ രാഷ്ട്രീയവും മതവും നിലപാടുകളുമെല്ലാം തികച്ചും വ്യക്തിപരമാണെന്നും വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാദങ്ങളോട് ഷാരിസ് പ്രതികരിച്ചത്.

”വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ ‘കല, സർഗം, സംസ്‌കാരം’ എന്ന ചർച്ചയിലെ എന്റെ വാക്കുകളിൽ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ച് ഫിലിം ക്ലബുമായി ബന്ധപ്പെട്ട പരാമർശം. എന്റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയും മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആ പരാമർശത്തിൽ ഞാൻ നിർവ്യാജം ക്ഷമചോദിക്കുന്നു. എന്റെ രാഷ്ട്രീയവും എന്റെ മതവും എന്റെ നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും-ഇൻസ്റ്റഗ്രാം കുറിപ്പിൽ ഷാരിസ് വ്യക്തമാക്കി.

Top