തന്റെ അടുത്ത ബോളിവുഡ് ചിത്രം അക്ഷയ് കുമാറിനൊപ്പമുള്ള കോമിക് ത്രില്ലർ; പ്രിയദര്‍ശൻ

ന്റെ അടുത്ത ബോളിവുഡ് ചിത്രം അക്ഷയ് കുമാറിനൊപ്പമായിരിക്കുമെന്ന് സംവിധായകന്‍ പ്രിയദര്‍ശൻ. രംഗ്രേസിന് 8 വര്‍ഷത്തിന് ശേഷം ബോളിവുഡിലൊരുക്കിയ ഹംഗാമ 2 റിലീസിനു തയ്യാറെടുത്തിരിക്കെയാണ് പ്രിയദര്‍ശന്റെ പുതിയ സിനിമയുടെ വെളിപ്പെടുത്തൽ. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രം ഒരു കോമിക് ത്രില്ലറായിരിക്കുമെന്നാണ് സൂചന. അക്ഷയ് കുമാറിനെ വെച്ച് ഒരു സീരിയസ് ചിത്രമാണ് താന്‍ ആലോചിച്ചിരുന്നതെന്നും എന്നാൽ പ്രേക്ഷകര്‍ ഒരു കോമഡി ചിത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് അക്ഷയ് കുമാര്‍ ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ഇതോടെ കോമിക് ത്രില്ലറാകാമെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറില്‍ തുടങ്ങാനിരുന്ന ചിത്രം അടുത്ത സെപ്റ്റംബറിലേക്ക്‌ മാറ്റിയിരിക്കുകയാണെന്നും ചിത്രത്തിന്റെ നിര്‍മാണം അക്ഷയ് കുമാറായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷയ് കുമാര്‍, സുനില്‍ഷെട്ടി, എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഹേര ഫേരിയുടെ മൂന്നാം ഭാഗം ഒരുക്കുന്നതായുള്ള വാര്‍ത്തകളിലും അദ്ദേഹം വ്യക്തത വരുത്തി. “ഹേര ഫേരിയുടെ മൂന്നാം ഭാഗം ഞാന്‍ ചെയ്യുന്നില്ല. അതില്‍ താല്‍പ്പര്യമില്ലെന്ന് നിര്‍മ്മാതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിൽ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍, അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം റിലീസ് കാത്തിരിക്കുകയാണ്.

Top