‘എനിക്കു പകരം എന്‍റെ സിനിമകള്‍ സംസാരിക്കും’- ചോദ്യംചെയ്യലിനു ശേഷം വിജയ് ബാബു

യുവനടിയെ പീഡിപ്പിച്ച കേസിൽ ചോദ്യംചെയ്യൽ അവസാനിച്ചതിനു പിന്നാലെ പ്രതികരണവുമായി നടനും നിർമാതാവുമായ വിജയ് ബാബു. ചോദ്യംചെയ്യലിൽ പൂർണമായും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചിട്ടുണ്ടെന്നും കൃത്രിമം ചെയ്യാത്ത തെളിവുകൾ അന്വേഷണസംഘത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 70 ദിവസത്തോളം ജീവനോടെ നിലനിർത്തിയതിന് ദൈവത്തിന് നന്ദിപറഞ്ഞ താരം സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നല്ല വാക്കുകളാണ് ഈ കാലയളവിൽ ശ്വാസം നൽകിയതെന്നും വെളിപ്പെടുത്തി. എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ടെങ്കിലും ഒന്നും പ്രതികരിക്കാതിരുന്നത് കേസുമായി ബന്ധപ്പെട്ട് പുറത്ത് സംസാരിക്കാൻ തടസമുണ്ടായിരുന്നതിനാലാണ്. കേസ് തീരുംവരെ തന്റെ സിനിമകൾ സംസാരിക്കുമെന്നും താൻ സിനിമകളെക്കുറിച്ചു മാത്രമേ സംസാരിക്കൂവെന്നും വിജയ് ബാബു വ്യക്തമാക്കി. തകർന്നുപോയ പുരുഷനെക്കാൾ ശക്തനായ ഒരാളുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top