എന്റെ പ്രിയങ്കരന്‍ ആദി, ജെ കെ ജസ്റ്റ് കിഡിങ്; പ്രേമലുവിനെ വാഴ്ത്തി എസ് എസ് രാജമൗലി

ടുത്തിടെ റിലീസായ മലയാള ചിത്രങ്ങളില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമാണ് പ്രേമലു. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ പ്രേമലു ചിത്രത്തെയും മകന്‍ കാര്‍ത്തികേയനെയും അഭിനന്ദിച്ച് രാജമൗലി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

”കാര്‍ത്തികേയ തെലുങ്കില്‍ പ്രേമലു ചെയ്യുന്നതില്‍ വളരെ സന്തോഷം. ചിരിയുടെ കലാപമാണ് ചിത്രം. യൂത്തിന്റെ ഭാഷ പൂര്‍ണ്ണമായി ചിത്രത്തില്‍ കൊണ്ടുവന്ന എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ട്രെയിലറിലെ റീനു എന്ന പെണ്‍കുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സച്ചിന്‍ എന്ന കഥാപാത്രം വളരെ നന്നായിട്ടുണ്ട്. പക്ഷേ എന്റെ പ്രിയങ്കരന്‍ ആദി, ജെ കെ ജസ്റ്റ് കിഡിങ്” എന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്.

പ്രേമലുവിന്റെ തെലുങ്ക് വേര്‍ഷന്‍ നാളെ തിയേറ്ററുകളില്‍ എത്താന്‍ ഇരിക്കെയാണ് രാജമൗലിയുടെ ട്വിറ്റര്‍ പോസ്റ്റ്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായിരിക്കുന്നത്. നിരവധി പേരാണ് കമന്റുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് പ്രേമലു. പക്ഷേ എല്ലാത്തരം പ്രേക്ഷകരും സിനിമയെ സ്വീകരിച്ചു. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നല്‍കുന്നു. സിനിമ ആഗോളതലത്തില്‍ 70 കോടിയ്ക്ക് മുകളില്‍ കളക്ട് ചെയ്തു കഴിഞ്ഞു. ലോകമെമ്പാടുമുള്ള 700 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇങ്ങനെ പോയാല്‍ പ്രേമലു ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബില്‍ വൈകാതെ എത്തുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ എത്തിയ സിനിമയില്‍ നസ്‌ലെനും മമിമതയുമാണ് പ്രധാന കഥാപാത്രമായെത്തിയത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Top