മൈ ബോസിന്റെ തമിഴ് റീമേയ്ക്ക്; സണ്ടക്കാരിയുടെ ട്രയ്‌ലര്‍ പുറത്ത്

ര്‍. മധേഷ് സംവിധാനം ചെയ്ത സണ്ടക്കാരിയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ജീത്തു ജോസഫ് ചിത്രം മൈ ബോസിന്റെ തമിഴ് റീമേയ്ക്കാണ് സണ്ടക്കാരി എന്ന ചിത്രം.

ദിലീപിന്റെ കഥാപാത്രമായി വിമലും മംമ്തയുടെ വേഷത്തില്‍ ശ്രീയ സരണുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്. സത്യന്‍, പ്രഭു, കെ.ആര്‍ വിജയ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

ആര്‍. മദേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ബോസ് പ്രൊഡക്ഷന്‍ കോര്‍പ്പറേഷന്റെ ബാനറില്‍ ജയബാലന്‍ ജയകുമാറും ഷര്‍മിള മന്ദ്രെയും ആണ് നിര്‍മ്മിക്കുന്നത്.

Top