എം.വി.ആര്‍ പുരസ്‌കാരം മമ്മൂട്ടിക്ക്

കണ്ണൂര്‍: എം.വി.ആര്‍ പുരസ്‌കാരം നടന്‍ മമ്മൂട്ടിക്ക്. മുന്‍മന്ത്രിയും സി.എം.പി സ്ഥാപക നേതാവുമായ എം.വി. രാഘവന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് എം.വി.ആര്‍. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

എം.വി. രാഘവന്റെ ഒമ്പതാം ചരമ വാര്‍ഷികം വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പതിന് പയ്യാമ്പലം എം.വി.ആര്‍ സമൃതി മണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനക്ക് പാട്യം രാജനും എം.വി.ആറിന്റെ കുടുംബാംഗങ്ങളും നേതൃത്വം നല്‍കും.

10 ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്തസമ്മേളനത്തില്‍ ഭാരവാഹികളായ പ്രഫ. ഇ. കുഞ്ഞിരാമന്‍, സി.വി. ശശീന്ദ്രന്‍, പി.വി. വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

Top