കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രമെന്ന് എക്സൈസ് വകുപ്പ് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി തകരാൻ കാരണം കേന്ദ്രസർക്കാരാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. കണ്ണൂർ പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസൽ വില വർധനവാണ് കെഎസ്ആർടിസി പ്രതിസന്ധിക്ക് കാരണം. ഇതിന് കാരണക്കാർ കേന്ദ്രസർക്കാരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.മദ്യ ഉപഭോഗം കുറഞ്ഞുകൊണ്ടിരിക്കുന്നു. യുഡിഎഫ് കാലത്തേക്കാളും മദ്യ ഉപഭോഗം എൽഡിഎഫ് കാലത്ത് കുറഞ്ഞു. വാങ്ങൽ ശേഷി കുറഞ്ഞത് കൊണ്ട് കൂടിയാവാം ഇത്. പ്രീമിയം ബ്രാന്റുകൾ തീരാതെ ബാക്കിയായത് കൊണ്ടാണ് അവ പ്രീമിയം സ്റ്റോറുകളിൽ ഉള്ളത്. കുറഞ്ഞ വിലയ്ക്കുള്ള മദ്യം ആവശ്യത്തിന് കിട്ടുന്നില്ല. സർക്കാരിന്റെ തിരുവല്ലയിലെ പ്ലാന്റിൽ ഒരു കുപ്പി മദ്യം ഉണ്ടാക്കുമ്പോൾ മൂന്നര രൂപ നഷ്ടമാണ്. നികുതി കുറയ്ക്കുന്ന കാര്യം ഗൗരവത്തോടെ ആലോചിക്കുമെന്ന്എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ.

വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് എംആർ അജിത് കുമാറിനെ മാറ്റിയത് സ്വപ്നയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ടല്ല. സരിത്തിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത് അന്വേഷണത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. മദ്യത്തിന്റെ വില വർധന സംബന്ധിച്ച വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം ആവർത്തിച്ചു.

.

Top