വെള്ള പെയിന്റടിച്ചില്ല; വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്തു, യാത്ര റദ്ദാക്കി

കൊല്ലം: നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലത്ത് പിടിച്ചെടുത്തു. ചേർത്തലയിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച ‘വൺ എസ്’ എന്ന ബസാണ് പിടിച്ചെടുത്തത്. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ല. കൊല്ലം നഗരത്തിലെ ടിടിസി കോളേജിൽ നിന്നുള്ള വിദ്യാർഥികളുമായി വിനോദയാത്ര പോകാൻ എത്തിയ ബസാണ് പിടിച്ചെടുത്തത്. തുടർന്ന് വിനോദയാത്രക്കുള്ള അനുമതി എംവിഡി ഉദ്യോഗസ്ഥർ റദ്ദാക്കി.

സംസ്ഥാനത്ത് വാഹന പരിശോധന കർശനമായി തുടരുമെന്ന് ടൂറിസ്റ്റ് ബസ് ഉടമകളോട് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചതിന് പിന്നാലെയാണ് നടപടി. വിട്ടുവീഴ്ച പ്രതീക്ഷിക്കേണ്ടെന്നും കളർകോഡ‍് പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. പെയിന്റ് മാറ്റുന്നതിന് സമയം അനുവദിക്കുന്നത് സംബന്ധിച്ച വിഷയം പരിശോധിച്ച ശേഷം തീരുമാനം എടുക്കും. നിയമലംഘനത്തിനെതിരെയുള്ള നടപടികൾ കർശനമാക്കി പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.

Top