കാരന്തൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ അഭ്യാസപ്രകടനം; വാഹനങ്ങള്‍ എംവിഡി കസ്റ്റഡിയില്‍

കോഴിക്കോട്: കാരന്തൂരിലെ ഫുട്‌ബോള്‍ ആരാധകരുടെ അപകടകരമായ വാഹന അഭ്യാസപ്രകടനത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണം. വിവിധ രാജ്യങ്ങളുടെ പതാകകള്‍ സഹിതമായിരുന്നു വാഹനങ്ങളിലെ പ്രകടനം.സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കോഴിക്കോട് കാരന്തൂര്‍ മൈതാനത്താണ് ഫുട്‌ബോള്‍ ആരാധകരായ വിദ്യാര്‍ഥികൾ ബുധനാഴ്ച ഉച്ചയ്ക്ക് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്..മര്‍ക്കസ് ആര്‍ട്‌സ് കോളജിലെ വിദ്യാര്‍ഥികളാണ് കാറുകളില്‍ വിവിധ രാജ്യങ്ങളുടെ പതാക ഏന്തി അഭ്യാസങ്ങള്‍ കാട്ടിയത്. പത്തിലധികം വാഹനങ്ങല്‍ ഉപയോഗിച്ചായിരുന്നു പ്രകടനം. കാറുടമകളെപ്പറ്റി മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

Top