രാജ്യസഭാ തെരഞ്ഞെടുപ്പ്; എം വി ശ്രേയാംസ് കുമാറിന് വിജയം

sreyamskumar

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പില്‍ എം.വി ശ്രേയാംസ് കുമാര്‍ വിജയിച്ചു. ശ്രേയാംസ് കുമാറിന് 88 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിക്ക് 41 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.

കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും എന്‍.ജയരാജും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അനാരോഗ്യം മൂലം സി.എഫ് തോമസും വോട്ടു ചെയ്തില്ല. 140 അംഗ നിയമസഭയില്‍ 130 പേര്‍ വോട്ട് ചെയ്തു.

എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.

Top