രാജ്യസഭാംഗമായി എം വി ശ്രേയാംസ്‌കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു

sreyamskumar

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി എം.വി. ശ്രേയാംസ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച 3.10-ഓടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേയ്ക്കാണ് ശ്രേയാംസ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

18 രാജ്യസഭാംഗങ്ങളാണ് പുതിയതായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട ചില എം.പിമാര്‍ കഴിഞ്ഞ മാസം രാജ്യസഭ ചെയര്‍മാന്റെ ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Top