തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടതില്ലെന്ന് എം വി ശ്രേയാംസ്‌കുമാര്‍

sreyamskumar

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടതില്ലെന്ന് എംപിയും ലോക് താന്ത്രിക് ദള്‍ നേതാവുമായ എം വി ശ്രേയാംസ്‌കുമാര്‍. ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും രണ്ടായി കാണണം. വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് സ്വീകരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിനെ ഇടതുമുന്നണിക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് വരുന്നതില്‍ ലോക് താന്ത്രിക് ദള്‍ ആശങ്കപ്പെടേണ്ടതില്ല. ജെഡിഎസു മായുള്ള ലോക് താന്ത്രിക് ജനതാദള്‍ ലയനം അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം പറഞ്ഞു

Top